പ്രണയമേ നീ!
തൊട്ടുണർത്തിയെൻ നിനവുകൾ, കനവുകൾ,
ഒട്ടുവൈകി നീയെങ്കിലും പ്രണയമേ
മുക്ത്മാക്കി നീയൊറ്റയായ് തീരലിൻ
ശപ്തയോഗത്തിൽ നിന്നെന്നെയെൻ പ്രണയമേ
പൂവിടുന്ന വാസന്തവും, വിരഹതാ-
പത്തിലുരുകുന്ന ഗ്രീഷ്മവും, ഹർഷാനു-
ഭൂതിയായ് മഴ പൊഴിയുന്ന വർഷവും
തരിക, തീവ്രശാന്തം ശരൽക്കാലവും;
ഇല കൊഴിച്ചു നവം നവം ജന്മങ്ങൾ
തളിരിടുന്ന ഹേമന്തകാലങ്ങളും
തരിക, കരളിനെ കുളിരണിയിക്കുന്ന
തരള സ്പർശത്തിൻ ശിശിര കാലങ്ങളും
ഋതുക്കളാറിലും കൂടിയെൻ പ്രാണനെ
അനുനിമേഷം നയിക്ക നീ പ്രണയമേ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ