2010 ഏപ്രിൽ 20, ചൊവ്വാഴ്ച
2010 മാർച്ച് 22, തിങ്കളാഴ്‌ച
ഒരു ലളിത ഗാനവും......
നീ അറിഞ്ഞില്ല; ഞാൻ പറഞ്ഞില്ല
(വളരെ പ്രസിദ്ധമായ ഒരു ലളിതഗാനമുണ്ട്; ‘മൃദുമന്ദഹാസം.. ‘ എന്നു തുടങ്ങുന്നത്;
അതിന്റെ ഈണത്തിൽ പാടാവുന്നഒരു ഗാനം ഇതാ…)
ഒരു ബാഷ്പബിന്ദു നിൻ മിഴി നിറഞ്ഞു തുളുമ്പി നിൽക്കെ
നെഞ്ചിലിടനെഞ്ചു പൊട്ടിയൊരുകിളി
പിടപിടച്ചൂ-മൂകം ചിറകടിച്ചൂ
അറിഞ്ഞില്ല നീ; ഞാനോ പറഞ്ഞുമില്ലാ
നിന്റെ മന്ദിരജാലകത്തിൻ ചില്ലുപാളികൾ തുറന്നെങ്കിൽ
നിന്റെ മുഖമൊരു നോക്കു കാണാൻ കഴിഞ്ഞുവെങ്കിൽ
നിനച്ചുപോയീ - കാണാൻ കൊതിച്ചു പോയീ
നിനച്ചുപോയീ - കാണാൻ കൊതിച്ചു പോയീ
അറിഞ്ഞില്ല നീ; ഞാനോ പറഞ്ഞുമില്ലാ
പ്രാണനാളിക കൊണ്ടു തീർത്തിടുമേകതന്ത്രിക മീട്ടി ഞാൻ
ഹൃദയ താളം ചേർത്തു കോർത്തൊരു പ്രണയ ഗീതങ്ങൾ
മറന്നു നിന്നൂ - പാടാൻ മടിച്ചു നിന്നൂ
മറന്നു നിന്നൂ - പാടാൻ മടിച്ചു നിന്നൂ
അറിഞ്ഞില്ല നീ; ഞാനോ പറഞ്ഞുമില്ലാ
ഒരു കവിതയോടെ....
പ്രണയമേ നീ!
തൊട്ടുണർത്തിയെൻ നിനവുകൾ, കനവുകൾ,
ഒട്ടുവൈകി നീയെങ്കിലും പ്രണയമേ
മുക്ത്മാക്കി നീയൊറ്റയായ് തീരലിൻ
ശപ്തയോഗത്തിൽ നിന്നെന്നെയെൻ പ്രണയമേ
പൂവിടുന്ന വാസന്തവും, വിരഹതാ-
പത്തിലുരുകുന്ന ഗ്രീഷ്മവും, ഹർഷാനു-
ഭൂതിയായ് മഴ പൊഴിയുന്ന വർഷവും
തരിക, തീവ്രശാന്തം ശരൽക്കാലവും;
ഇല കൊഴിച്ചു നവം നവം ജന്മങ്ങൾ
തളിരിടുന്ന ഹേമന്തകാലങ്ങളും
തരിക, കരളിനെ കുളിരണിയിക്കുന്ന
തരള സ്പർശത്തിൻ ശിശിര കാലങ്ങളും
ഋതുക്കളാറിലും കൂടിയെൻ പ്രാണനെ
അനുനിമേഷം നയിക്ക നീ പ്രണയമേ
ഒരു കവിതയോടെ....
പ്രണയമേ നീ!
തൊട്ടുണർത്തിയെൻ നിനവുകൾ, കനവുകൾ,
ഒട്ടുവൈകി നീയെങ്കിലും പ്രണയമേ
മുക്ത്മാക്കി നീയൊറ്റയായ് തീരലിൻ
ശപ്തയോഗത്തിൽ നിന്നെന്നെയെൻ പ്രണയമേ
പൂവിടുന്ന വാസന്തവും, വിരഹതാ-
പത്തിലുരുകുന്ന ഗ്രീഷ്മവും, ഹർഷാനു-
ഭൂതിയായ് മഴ പൊഴിയുന്ന വർഷവും
തരിക, തീവ്രശാന്തം ശരൽക്കാലവും;
ഇല കൊഴിച്ചു നവം നവം ജന്മങ്ങൾ
തളിരിടുന്ന ഹേമന്തകാലങ്ങളും
തരിക, കരളിനെ കുളിരണിയിക്കുന്ന
തരള സ്പർശത്തിൻ ശിശിര കാലങ്ങളും
ഋതുക്കളാറിലും കൂടിയെൻ പ്രാണനെ
അനുനിമേഷം നയിക്ക നീ പ്രണയമേ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
